Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting Machines

Alappuzha

വോ​ട്ടിം​ഗ് യന്ത്രങ്ങൾ പ​ണി​മു​ട​ക്കി; പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു

ഹ​രി​പ്പാ​ട്: വോ​ട്ടെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് ആ​ശ​ങ്ക പ​ര​ത്തി. മ​ണ്ഡ​ല​ത്തി​ലെ പു​ല്ല​മ്പ​ട മാ​ധ​വ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, മ​ണ്ണൂ​ർ ഡി​കെ​എ​ൻ​എം സ്കൂ​ൾ, ക​രു​വാ​റ്റ കു​ഴി​ക്കാ​ട് എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ട​ത്.

രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച ഉ​ട​ൻത​ന്നെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ ഇ​വി​എ​മ്മു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ന​ടി ഇ​ട​പെ​ടു​ക​യും സാ​ങ്കേ​തി​കവി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ക​രാർ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ക്ക​ത്തി​ലു​ണ്ടാ​യ ത​ട​സം വോ​ട്ട​ർ​മാ​രു​ടെ ആ​വേ​ശ​ത്തെ ബാ​ധി​ച്ചി​ല്ലെ​ന്നും മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്നി​ട​ങ്ങ​ളി​ലും പി​ന്നീ​ട് ത​ട​സ​ങ്ങ​ളി​ല്ലാ​തെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.

ചെ​ങ്ങ​ന്നൂ​ർ: വോ​ട്ടെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​യ​ത് വോ​ട്ട​ർ​മാ​രെ വ​ല​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് വൈ​കി​യ​ത് നീ​ണ്ട ക്യൂ​വി​ന് കാ​ര​ണ​മാ​യി. പു​ത്ത​ൻ​കാ​വ്, തി​രു​വ​ൻ​വ​ണ്ടൂ​ർ, പെ​രി​ശേ​രി, മു​ള​ക്ക​ഴ, ചെ​റി​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യ​ത്

പു​ത്ത​ൻ​കാ​വ് ഗ​വ. യു​പി സ്കൂ​ളി​ലെ 63-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. പു​ല​ർ​ച്ചെ 5.30ന് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ മോ​ക്ക് പോ​ളിം​ഗി​ൽ മെ​ഷീ​ൻ ത​ക​രാ​റു​ക​ൾ ക​ണ്ടി​രു​ന്നി​ല്ല. മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നെത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് സെ​ന്‍റ​റി​ൽനി​ന്ന് വി​ദ​ഗ്ധ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 7.45നാ​ണ് ഇ​വി​ടെ പോ​ളിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​യ​ത്. വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത് വോ​ട്ട​ർ​മാ​രെ പ്ര​കോ​പി​ത​രാ​ക്കി.

തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ 39-ാം ബൂ​ത്തി​ൽ രാ​വി​ലെ 7.15നാ​ണ് യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യ​ത്. ഉ​ട​ൻത​ന്നെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു. പേ​രി​ശേ​രി​യി​ലെ 11-ാം ന​മ്പ​ർ ബൂ​ത്തി​ലും മു​ള​ക്ക​ഴ, ചെ​റി​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​യി.

കാ​യം​കു​ളം: വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ സാ​ങ്കേ​തി​കത്ത​ക​രാ​ർ മൂ​ലം കായംകുളത്ത് ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള യു​പി സ്കൂ​ളി​ലെ 135 ന​മ്പ​ർ തെ​ക്കേ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നാ​ണ് ത​ക​രാ​റി​ലാ​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.

വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത്. ക്യൂ​വി​ൽ ഈ ​സ​മ​യം എ​ൺ​പ​തി​ല​ധി​കം പേ​ർ വോ​ട്ട് ചെ​യ്യാ​ൻ കാ​ത്ത് നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

മാ​വേ​ലി​ക്ക​ര: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​താ​നും ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തി​നെത്തു​ട​ര്‍​ന്ന് വോ​ട്ടെ​ടു​പ്പ് വൈ​കി. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് സ്‌​കൂ​ളി​ലെ അ​ഞ്ചാം ന​മ്പ​ര്‍ ബൂ​ത്ത്, ഈ​രേ​ഴ വ​ട​ക്ക് ഓ​ണാ​ട്ടു​ക​ര വെ​ള​ളാ​ള​സം​ഘം ഹാ​ളി​ലെ 24-ാം ന​മ്പ​ര്‍ ബൂ​ത്ത്, താ​മ​ര​ക്കു​ളം പി​എ​ന്‍​പി​എം എ​ല്‍​പി സ്‌​കൂ​ളി​ലെ 189-ാം ന​മ്പ​ര്‍ ബൂ​ത്ത്, വ​ള​ളി​കു​ന്നം കാ​ഞ്ഞി​പ്പു​ഴ ഓ​ക്സ്ഫോ​ഡ് സ്‌​കൂ​ളി​ലെ 224-ാം ന​മ്പ​ര്‍ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​ത്. പ​ക​രം മെ​ഷീ​ന്‍ എ​ത്തി​ച്ച ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് പു​നഃ​രാ​രം​ഭി​ച്ച​ത്.

District News

വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം ഇ​​ന്നു​​മു​​ത​​ല്‍

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം ജി​​ല്ല​​യി​​ല്‍ ഇ​​ന്നാ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ര്‍ ഒ​​ന്നോ​​ടെ പൂ​​ര്‍​ത്തി​​യാ​​കും. ഏ​​റ്റു​​മാ​​നൂ​​ര്‍ സ​​ത്രം വെ​​യ​​ര്‍ ഹൗ​​സി​​ലാ​​ണ് ഇ​​ല​​ക്ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​ത്. ബ്ലോ​​ക്ക്, മു​​നി​​സി​​പ്പ​​ല്‍ റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്കാ​​ണ് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന​​ത്.

ജി​​ല്ല​​യി​​ലെ 11 ബ്ളോ​​ക്കു​​ക​​ളി​​ലും ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലു​​മാ​​യു​​ള്ള 17 വി​​ത​​ര​​ണ-​​സ്വീ​​ക​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സ്ട്രോം​​ഗ് റൂ​​മു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ദി​​വ​​സ​​ത്തി​​ന്‍റെ ത​​ലേ​​ന്നാ​​ണ് പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കു കൈ​​മാ​​റു​​ന്ന​​ത്. 5775 ബാ​​ല​​റ്റ് യൂ​​ണി​​റ്റു​​ക​​ളും 1925 ക​​ണ്‍​ട്രോ​​ള്‍ യൂ​​ണി​​റ്റു​​ക​​ളു​​മാ​​യി ആ​​കെ 7700 വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ജി​​ല്ല​​യി​​ല്‍ ആ​​വ​​ശ്യ​​മാ​​യി​​ട്ടു​​ള്ള​​ത്.

ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​ക​​ള്‍, വൈ​​ക്കം, ക​​ടു​​ത്തു​​രു​​ത്തി, പാ​​മ്പാ​​ടി ബ്ലോ​​ക്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഇ​​ന്നു വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. നാ​​ളെ ഏ​​റ്റു​​മാ​​നൂ​​ര്‍, പ​​ള്ളം, ളാ​​ലം, ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കു​​ക​​ളി​​ലേ​​ക്കും കോ​​ട്ട​​യം, ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലേ​​ക്കും ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​ന് പാ​​ലാ, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​ക​​ൾ, വാ​​ഴൂ​​ര്‍, മാ​​ട​​പ്പ​​ള്ളി, ഉ​​ഴ​​വൂ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും വി​​ത​​ര​​ണം ന​​ട​​ക്കും.

ആ​​വ​​ശ്യ​​മു​​ള്ള​​തി​​നേ​​ക്കാ​​ള്‍ 40 ശ​​ത​​മാ​​നം പേ​​രെ അ​​ധി​​ക​​മാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് നി​​ല​​വി​​ല്‍ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. 20 ശ​​ത​​മാ​​നം പേ​​രെ​​ക്കൂ​​ടി ഒ​​ഴി​​വാ​​ക്കി 20 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​രെ റി​​സ​​ര്‍​വാ​​യി നി​​ല​​നി​​ര്‍​ത്തി​​ക്കൊ​​ണ്ട് പോ​​ളിം​​ഗ് ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ന്തി​​മ പ​​ട്ടി​​ക നി​​ര്‍​ണ​​യി​​ക്കു​​ന്ന​​തി​​നു​​ള്ള ര​​ണ്ടാം ഘ​​ട്ട റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​ന്‍ ഡി​​സം​​ബ​​ര്‍ ര​​ണ്ടി​​ന് ന​​ട​​ക്കും.

പ്രി​​സൈ​​ഡിം​​ഗ് ഓ​​ഫീ​​സ​​ര്‍, ഒ​​ന്നാം പോ​​ളിം​​ഗ് ഓ​​ഫീ​​സ​​ര്‍, ര​​ണ്ടാം പോ​​ളിം​​ഗ് ഓ​​ഫീ​​സ​​ര്‍, മൂ​​ന്നാം പോ​​ളിം​​ഗ് ഓ​​ഫീ​​സ​​ര്‍ എ​​ന്നീ ചു​​മ​​ത​​ല​​ക​​ളി​​ല്‍ 1925 ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണ് നി​​യോ​​ഗി​​ക്കു​​ക. ഓ​​രോ വി​​ഭാ​​ഗ​​ത്തി​​ലും 385 ഉ​​ദ്യോ​​ഗ​​സ്ഥ​​രെ റി​​സ​​ര്‍​വാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തും. ഇ​​ത​​നു​​സ​​രി​​ച്ച് റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​നു ശേ​​ഷം 9240 ഉ​​ദ്യോ​​സ്ഥ​​രാ​​ണ് ഉ​​ണ്ടാ​​വു​​ക.

ജി​​ല്ല​​യി​​ല്‍ 60 സെ​​ന്‍​സി​​റ്റീ​​വ് പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളാ​​ണു​​ള്ള​​ത്. സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം പാ​​ലി​​ക്കു​​ന്ന​​തി​​ല്‍ രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളും ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണ​​മെ​​ന്ന് ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ പ​​റ​​ഞ്ഞു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​പ​​ടി​​ക​​ളി​​ല്‍ ഹ​​രി​​ത ച​​ട്ടം പാ​​ലി​​ക്കാ​​നും എ​​ല്ലാ​​വ​​രും ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം നി​​ര്‍​ദേ​​ശി​​ച്ചു. അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് സി.​​എം. ശ്രീ​​ജി​​ത്ത്, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ ഷീ​​ബ മാ​​ത്യു, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ ജ​​സ്റ്റി​​ന്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​രും പ​​റ​​ഞ്ഞു.

ബാ​​ല​​റ്റു​​ക​​ള്‍ ക​​ള​​ക്ട​​റേ​​റ്റി​​ലെ​​ത്തി​​ച്ചു

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 23 ഡി​​വി​​ഷ​​നു​​ക​​ളി​​ലെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള ഇ​​ല​​ക്ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് മെ​​ഷീ​​നി​​ല്‍ പ​​തി​​ക്കാ​​നു​​ള്ള ബാ​​ല​​റ്റു​​ക​​ളും ടെ​​ന്‍​ഡേ​​ര്‍​ഡ് ബാ​​ല​​റ്റു​​ക​​ളും പോ​​ളിം​​ഗ് ഡ്യൂ​​ട്ടി​​യി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കു​​ള്ള പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ളും ക​​ള​​ക്ട​​റേ​​റ്റി​​ല്‍ എ​​ത്തി​​ച്ചു.

വാ​​ഴൂ​​ര്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് പ്ര​​സി​​ല്‍ അ​​ച്ച​​ടി​​ച്ച ബാ​​ല​​റ്റ് പേ​​പ്പ​​റു​​ക​​ള്‍ എ​​ഡി​​എം എ​​സ്.​​ശ്രീ​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഏ​​റ്റു​​വാ​​ങ്ങി ക​​ള​​ക്ട​​റേ​​റ്റി​​ലെ​​ത്തി​​ച്ചു. 23 പെ​​ട്ടി​​യി​​ലാ​​യി​​ട്ടാ​​ണ് ബാ​​ല​​റ്റു​​ക​​ള്‍ എ​​ത്തി​​ച്ച​​ത്. ക​​ള​​ക്ട​​റേ​​റ്റി​​ലെ​​ത്തി​​ച്ച ബാ​​ല​​റ്റ് പെ​​ട്ടി​​ക​​ള്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഏ​​റ്റു​​വാ​​ങ്ങി തൂ​​ലി​​ക കോ​​ണ്‍​ഫ​​റ​​സ് ഹാ​​ളി​​ല്‍ സ​​ജ്ജ​​മാ​​ക്കി​​യ സ്‌​​ട്രോം​​ഗ് റൂ​​മി​​ലേ​​ക്കു മാ​​റ്റി.

ഇ​​ല​​ക്‌​​ഷ​​ന്‍ ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ ഷീ​​ബാ മാ​​ത്യു, സ്‌​​പെ​​ഷ​​ല്‍ ത​​ഹ​​സി​​ല്‍​ദാ​​ര്‍ ജി. ​​പ്ര​​ശാ​​ന്ത്, ഇ​​ല​​ക്ഷ​​ന്‍ വി​​ഭാ​​ഗ​​ത്തി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

എ​​സ്ഐ​​ആ​​ർ ന​​ട​​പ​​ടി​​ക​​ള്‍ ഊ​​ര്‍​ജി​​തം

കോ​​ട്ട​​യം: പ്ര​​ത്യേ​​ക തീ​​വ്ര വോ​​ട്ട​​ര്‍ പ​​ട്ടി​​ക പ​​രി​​ഷ്‌​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ള്‍ ജി​​ല്ല​​യി​​ല്‍ ഊ​​ര്‍​ജി​​ത​​മാ​​യി പു​​രോ​​ഗ​​മി​​ക്കു​​ന്ന​​താ​​യി ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ. പൂ​​രി​​പ്പി​​ച്ച എ​​ന്യൂ​​മ​​റേ​​ഷ​​ന്‍ ഫോ​​മു​​ക​​ള്‍ തി​​രി​​കെ വാ​​ങ്ങു​​ന്ന​​ത് ഇ​​ന്നും നാ​​ളെ​​യു​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്കേ​​ണ്ട​​തു​​ണ്ട്.

ഫോ​​മു​​ക​​ളു​​ടെ ഡി​​ജി​​റ്റൈ​​സേ​​ഷ​​ന്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ചെ​​യ്യാ​​ന്‍ ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്കും. വി​​ല്ലേ​​ജ്, താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ല്‍ ഹൈ​​സ്പീ​​ഡ് ഇ​​ന്‍റ​​ര്‍​നെ​​റ്റ് സം​​വി​​ധാ​​നം ഉ​​ള്‍​പ്പെ​​ടെ പ്ര​​ത്യേ​​ക ക്യാ​​മ്പു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കും.

ബി​​എ​​ല്‍​ഒ​​മാ​​ര്‍​ക്ക് സ​​ഹാ​​യ​​ത്തി​​നാ​​യി ജീ​​വ​​ന​​ക്കാ​​രെ​​യും നി​​യോ​​ഗി​​ക്കും. ജി​​ല്ല​​യി​​ലെ ഇ​​രു​​പ​​തോ​​ളം ബി​​എ​​ല്‍​ഒ​​മാ​​ര്‍ 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ഫോം ​​വി​​ത​​ര​​ണ​​വും സ്വീ​​ക​​ര​​ണ​​വും ഡി​​ജി​​റ്റൈ​​സേ​​ഷ​​നും പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. ഫോ​​മു​​ക​​ള്‍ പൂ​​രി​​പ്പി​​ച്ച് ബി​​എ​​ല്‍​ഒ​​മാ​​ര്‍​ക്ക് തി​​രി​​കെ ന​​ല്‍​കാ​​ന്‍ പൊ​​തു​​ജ​​ന​​ങ്ങ​​ളും ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണം. അ​​ത​​ത് വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ളി​​ലും എ​​ന്യൂ​​മ​​റേ​​ഷ​​ന്‍ ഫോ​​മു​​ക​​ള്‍ ന​​ല്‍​കാ​​മെ​​ന്ന് ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

മ​ത്സ​ര​രം​ഗ​ത്ത് 882 കു​ടും​ബ​ശ്രീക്കാരും

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന​​ത് 882 കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ള്‍. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്, ബ്ളോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത്, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് കു​​ടും​​ബ​​ശ്രീ വ​​നി​​ത​​ക​​ളു​​ടെ മ​​ത്സ​​രം.

രാ​​ഷ്ട്രീ​​യ​​പാ​​ര്‍​ട്ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യും സ്വ​​ത​​ന്ത്ര​​സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​യു​​മാ​​ണ് മ​​ത്സ​​രം. അ​​യ​​ല്‍​ക്കൂ​​ട്ട അം​​ഗ​​ങ്ങ​​ള്‍​ക്കൊ​​പ്പം സി​​ഡി​​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍​മാ​​ര്‍, സി​​ഡി​​എ​​സ് അം​​ഗ​​ങ്ങ​​ള്‍, ഓ​​ക്സി​​ല​​റി അം​​ഗ​​ങ്ങ​​ള്‍, ഹ​​രി​​ത ക​​ര്‍​മ​​സേ​​ന പ്ര​​വ​​ര്‍​ത്ത​​ക​​ര്‍, ക​​മ്യൂ​​ണി​​റ്റി റി​​സോ​​ഴ്സ് പേ​​ഴ്സ​​ണ്‍​മാ​​ര്‍ എ​​ന്നി​​വ​​രാ​​ണ് കു​​ടും​​ബ​​ശ്രീ​​യു​​ടെ ഭാ​​ഗ​​മാ​​യി മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്.

Latest News

Corehub Up